ആസ്തി രജിസ്റ്റർ

ആസ്തി രജിസ്റ്റർ

പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി, കെട്ടിടങ്ങൾ, റോഡുകൾ,പാലങ്ങള്‍, കുടിവെള്ള സ്രോതസ്സുകള്‍ വാഹനങ്ങൾ, കമ്പ്യൂട്ടറുകൾ, ഫർണിച്ചറുകൾ തുടങ്ങിയ എല്ലാ സ്ഥാവര-ജംഗമ സ്വത്തുക്കളുടെയും വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്ന ഔദ്യോഗിക രേഖയാണ് ആസ്തി രജിസ്റ്റർ. ആസ്തികളുടെ വിവരങ്ങൾ, വില, സ്ഥാനം, നിലവിലെ അവസ്ഥ, ഉപയോഗം എന്നിവ രേഖപ്പെടുത്തുകയും, പഞ്ചായത്തിന്റെ സ്വത്തുക്കളുടെ സംരക്ഷണം, കൃത്യമായ കണക്കെടുപ്പ്, ഓഡിറ്റ്, പരിപാലനം, വികസന ആസൂത്രണം എന്നിവയ്ക്ക് ഇത് സഹായകമാകുകയും ചെയ്യുന്നു.