പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു.

രജിത സി സി

പ്രസിഡൻ്റ്

അജീഷ് ഇ സി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഇ ആർ പുഷ്പ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രനീഷ് പി പി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലീലാമ്മ ജോസഫ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ എ മിനി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഒറ്റ നോട്ടത്തില്‍
സ്ഥലം : വൈത്തിരി താലൂക്ക്,വയനാട്  ജില്ല, കേരളം.
വാര്‍ഡുകള്‍ : 14 ,  നിയമസഭാ മണ്ഡലം : കല്‍പ്പറ്റ , ലോകസഭാ മണ്ഡലം : വയനാട്

വില്ലേജുകള്‍ : കോട്ടത്തറ

ആകെ ജനസംഖ്യ (2011) : 16,670

വിസ്തീർണ്ണം : 31.75 ച.കി.മീ

അതിരുകൾ:  

വടക്ക്: പനമരം ഗ്രാമപഞ്ചായത്ത്  
തെക്ക്: കൽപ്പറ്റ മുനിസിപ്പാലിറ്റി, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്  
കിഴക്ക്: കണിയാമ്പറ്റ, മുട്ടിൽ ഗ്രാമപഞ്ചായത്തുകൾ  
പടിഞ്ഞാറ്: പടിഞ്ഞാറത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകൾ
 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പഴശ്ശിരാജയുടെ സൈന്യം ബ്രിട്ടീഷുകാർക്കെതിരെ ഒളിപ്പോരിനായി ഉപയോഗിച്ച 'കുറുമ്പാലക്കോട്ട'യെ കേന്ദ്രീകരിച്ചാണ് കോട്ടത്തറ എന്ന പേരുണ്ടായത്. ആദിമ ഗോത്രവിഭാഗങ്ങളും ആയിരത്തിലേറെ വർഷം പഴക്കമുള്ള ജൈനക്ഷേത്രവുമുള്ള ഇവിടെ ഒരുകാലത്ത് മലബാറിൽ നിന്നും തിരുവിതാംകൂറിൽ നിന്നും വൻതോതിൽ ജനങ്ങൾ കുടിയേറി. കാടുകൾ വെട്ടിത്തെളിച്ച് വിവിധ വിളകൾ കൃഷി ചെയ്ത ഇവർ, രാത്രികാലങ്ങളിൽ കന്നുകാലികളെ സംരക്ഷിക്കാൻ 'പ്ടാവ്' എന്ന തനത് രീതി ഉപയോഗിച്ചിരുന്നു.കുടികിടപ്പവകാശത്തിനും കൃഷിഭൂമിയിലെ സ്ഥിരാവകാശത്തിനുമായി 'കൂട്ടക്കൽ സമരം', 'കിളക്കിമൊട്ടൻകുന്ന് സമരം' തുടങ്ങിയ ശക്തമായ പോരാട്ടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.വെള്ളരി നാടകങ്ങൾ, തെയ്യം, കുറത്തി നാടകം, മലയൻ തിറ തുടങ്ങിയ ഗോത്രകലകൾ ഒത്തുചേരുന്ന വിഭിന്ന സംസ്കാരങ്ങളുടെ സംഗമഭൂമിയാണിത്.

കൂടുതൽ വായിക്കുക